Google

കറുത്തപുക; മാര്‍പാപ്പയ്ക്കായി കാത്തിരിക്കണം

Tuesday, March 12, 2013

വത്തിക്കാന്‍ : കത്തോലിക്ക സഭയുടെ പരമാധ്യക്ഷനെ കണ്ടെത്താനുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. സിസ്റ്റൈന്‍ ചാപ്പലിന്‍റെ ചിന്നിണിയിലൂടെ ആദ്യം ഉയര്‍ന്നത് കറുത്തപുകയാണ് ഉയര്‍ന്നത്. ഇതോടെ ആദ്യത്തെ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുവാന്‍ കഴിഞ്ഞില്ല. ഇതോടെ കോണ്‍ക്ലേവ് തുടരും, അടുത്ത തിരഞ്ഞെടുപ്പ് നാളെ നടക്കും.
അതീവ രഹസ്യമായിട്ടാണ് തെരഞ്ഞെടുപ്പു നടപടികള്‍. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയോടു ചേര്‍ന്നുള്ള സിസ്റ്റൈന്‍ ചാപ്പലിലാണു കോണ്‍ക്ലേവ് നടക്കുന്നത്. വോട്ടവകാശമുള്ള 115 കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്. ഇവരില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടുന്നയാളാകും അടുത്ത മാര്‍പ്പാപ്പ. 77 വോട്ടുകളാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45നാണ്(ഇന്ത്യന്‍ സമയം രാത്രി 8.15) തെരഞ്ഞെടുപ്പു നടപടികള്‍ ആരംഭിച്ചത്. കോണ്‍ക്ലേവിനു മുന്നോടിയായി രാവിലെ 10നു കര്‍ദിനാള്‍മാര്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ സമൂഹബലിയര്‍പ്പിച്ചു.
പൗളിന്‍ ചാപ്പലില്‍നിന്നു വൈകിട്ടു 4.30നു കോണ്‍ക്ലേവിനുള്ള പ്രദക്ഷിണം ആരംഭിച്ചു. ഇതിനായി 3.45നു കര്‍ദിനാള്‍മാര്‍ പൗളിന്‍ ചാപ്പലിലെത്തി. പ്രദക്ഷിണം സിസ്റ്റൈന്‍ ചാപ്പലില്‍ പ്രവേശിച്ചശേഷം പ്രാര്‍ഥനകള്‍ നടന്നു. തുടര്‍ന്നു തെരഞ്ഞെടുപ്പ് വിവരം പുറത്തുപറയില്ലെന്ന് കര്‍ദിനാള്‍മാര്‍ ദൃഢപ്രതിജ്ഞയെടുത്തതോടെ കോണ്‍ക്ലേവ് ആരംഭിച്ചു. കര്‍ദിനാള്‍മാര്‍ മാത്രണ് ഇപ്പോള്‍ സിസ്റ്റൈന്‍ ചാപ്പലില്‍ ഉള്ളത്.
പ്രത്യേകം തയാറാക്കിയ ബാലറ്റ് പേപ്പറില്‍ പേനകൊണ്ട് കര്‍ദിനാള്‍മാര്‍ തെരഞ്ഞെടുക്കപ്പെടേണ്ട ആളുടെ പേരു രേഖപ്പെടുത്തും. ഇതു സിസ്റ്റൈന്‍ ചാപ്പലിന്‍റെ അള്‍ത്താരയില്‍ വച്ചിരിക്കുന്ന പ്രത്യേക പാത്രത്തില്‍ നിക്ഷേപിക്കും. എല്ലാവരും വോട്ട് രേഖപ്പെടുത്തിയശേഷം എണ്ണും. മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നയാള്‍ പുതിയ പാപ്പയായി തെരഞ്ഞെടുക്കപ്പെടും.
സിസ്റ്റൈന്‍ ചാപ്പലിന്‍റെ ചിന്നിണിയിലൂടെ പുറത്തേക്കുവരുന്ന പുകയുടെ നിറം അനുസരിച്ചാണു തെരഞ്ഞെടുപ്പിന്‍റെ പുരോഗതി പുറംലോകമറിയുന്നത്. നാലു റൗണ്ട് വോട്ടെടുപ്പ് ഓരോ ദിവസവും നടക്കും. ദിവസവും ഉച്ചയ്ക്കു 12നും വൈകിട്ട് ഏഴിനും ബാലറ്റ് പേപ്പറുകള്‍ കത്തിച്ചു പുക പുറത്തേക്കു വിടും. തെരഞ്ഞെടുപ്പു പൂര്‍ത്തിയായാല്‍ ബാലറ്റുകള്‍ മാത്രം കത്തിച്ചു വെളുത്ത പുകയാകും ചിമ്മിണിയിലൂടെ പുറത്തേക്കു വിടുന്നത്. മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തില്ലെങ്കില്‍ ബാലറ്റ് പേപ്പറുകള്‍ക്കൊപ്പം വൈക്കോല്‍ ചേര്‍ത്തു കത്തിച്ചു കറുത്ത പുകയുണ്ടാക്കി പുറത്തേക്കു വിടും.
Share on :

0 comments:

Post a Comment

 

Copyright © 2013 The Cochin Post - The Internet Newspaper - All Rights Reserved