മുംബൈയ്: ഒരു മാസത്തിനകം സഞ്ജയ് ജത്ത് ജയിലിലേക്ക് മടങ്ങണമെന്നും മൂന്നര
വര്‍ഷം കൂടി ജയിലില്‍ കഴിയണമെന്നുമുള്ള വിധി ബോളീവുഡില്‍ വന്‍
പ്രതിസന്ധിയാണ് തീര്‍ത്തിരിക്കുന്നത്. ദത്തിനെ കണ്ട് കോടികള്‍ മുതല്‍
മുടക്കിയ പത്തോളം സിനിമക്ളുടെ ചിത്രീകരണമാണ് ഇതോടെ അനിശ്ചിതത്വത്തിലായത്.
വിധി പുറത്തു വന്ന ഉടന്‍ ബോളീവുഡിലെ നിര്‍മ്മാതാക്കള്‍ അടക്കം ഏതാനും
പേര്‍ വീട്ടിലെത്തി. സഞ്ജയ് ദത്ത് നായകനായ ആറോളം സിനിമകള്‍ അടക്കം പല
പദ്ധതികളും ഇതോടെ അനിശ്ചികത്വത്തിലായിരിക്കുകയാണ്. പുലീസ്ഗിരി, പവര്‍,
മുന്നാഭായി, ഉംഗ്ലീ, ചമക്തീ ചമേലീ, ജംജീര്‍ എന്നിവയാണ് ഇവയില്‍
പ്രധാനപ്പെട്ടവ. ഇവക്കെല്ലാം കൂടി 250 കോടി രൂപയിലേറെ മുതല്‍ മുടക്കുണ്ട്.
സഞ്ജയ്
ദത്തിനൊപ്പം അഭിനയിക്കാന്‍ ഡേറ്റ് നല്‍കി പണം വാങ്ങിയ അമിതാബ് ബച്ചന്‍,
വിദ്യാബാലന്‍ തുടങ്ങി നിരവധി പ്രമുഖരെയും ഈ വിധി പ്രതികൂലമായി ബാധിക്കും.
ദത്ത് നായകനായി കഴിഞ്ഞ വാരം ഇറങ്ങിയ സില്ലാ ഗാസിയാബാദ് സൂപ്പര്‍
ഹിറ്റായില്ലെങ്ങിലും വന്‍ പ്രേക്ഷക പ്രീതി നേടിയിരുന്നു. അജയ്ദേവ്ഗണിന്
ഒപ്പം അഭിനയിച്ച സണ്‍ ഓഫ് സര്‍ദ്ദാര്‍ വന്‍ഹിറ്റായിരുന്നു. ഇതോടെ നിരവധി
നിര്‍മ്മാതാക്കളാണ് സഞ്ജയ് ദത്തിന് പിറകെ കൂടിയത്.
പ്രശസ്തിയുടെ
കൊടുമുടിയില്‍ നില്‍ക്കുമ്പോളാണ് സഞ്ജയ് ദത്ത് ആദ്യം ജയിലില്‍ പോകുന്നത്.
എന്നാല്‍ ജാമ്യത്തിലിറങ്ങി നായകനായും പ്രതിനായകനായും കൊമേഡിയനായും
അതിഥിതാരവുമായെല്ലാം തിളങ്ങിയ സഞ്ജയ് ജത്ത് വന്‍ തിരിച്ചു വരവുവരെയാണ്
നടത്തിയത്. മുന്നാഭായ് സീരീസിലെ അഭിനയം പ്രധാനമന്ത്രിയുടെ പ്രത്യേക
പുരസ്കാരം, ഫിലിംഫെയര്‍ അവാര്‍ഡ് തുടങ്ങി പല അംഗീകാരങ്ങളും നേടിക്കൊടുത്തു.
വിണ്ടും കൂടുതല്‍ ഉന്നതിയിലേക്ക് കുതിക്കാന്‍ ഒരുങ്ങുമ്പോള്‍ ചരിത്രം
ആവര്‍ത്തിക്കുകയാണ്.
Source: http://www.asianetnews.tv/news-updates/94-entertainment/7198-dutt-imprisonment-bollywood-in-huge-crisis
സഞ്ജയ് ദത്തിനെതിരായ വിധി: ബോളിവുഡില്‍ വന്‍ പ്രതിസന്ധി
Thursday, March 21, 2013
Subscribe to:
Post Comments (Atom)


0 comments:
Post a Comment