മോഹന്‍ലാലും ന്യൂജനറേഷനും
മോഹന്‍ലാല്‍ ന്യൂജനറേഷനുമായി കൈകോര്‍ക്കുന്ന റെഡ് വൈന്‍ തീയേറ്റുകളിലെത്തിയിരിക്കുന്നു. മോഹന്‍ലാലും യുവതരംഗം ഫഹദ് ഫാസിലും യുവനടന്‍മാരില്‍ ശ്രദ്ധേയനായ ആസിഫും ഒന്നിക്കുന്ന ആദ്യചിത്രത്തിലുള്ള പ്രതീക്ഷ തീയേറ്ററില്‍ ആളെക്കൂട്ടുവെന്ന് റിപ്പോര്‍ട്ട്.
സമകാലീന മലയാളസിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളായ ലാല്‍ ജോസില്‍ നിന്ന് ചലച്ചിത്രഭാഷ പഠിച്ച സലാം ബാപ്പുവാണ് റെഡ് വൈന്‍ ഒരുക്കിയിട്ടുള്ളത്. മോഹന്‍ലാല്‍ അസിസ്റ്റന്‍ പൊലീസ് കമ്മിഷണറെ അവതരിപ്പിക്കുന്ന റെഡ് വൈന്‍ ഒരു ത്രില്ലര്‍ ചിത്രമാണ്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും നാടകപ്രവര്‍ത്തകനുമായ അനൂപായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്. കഥയില്‍ വളരെയധികം നിര്‍ണ്ണായക കഥാപാത്രമായ രമേശന്‍ എന്ന സെയില്‍സ് എക്സിക്യൂട്ടീവായി ആസിഫും വേഷമിട്ടിരിക്കുന്നു. മീരാ നന്ദന്‍, മേഘ്നാ രാജ്, മിയ, ശ്രീലക്ഷ്മി തുടങ്ങിയവരാണ് സ്ത്രീകഥാപാത്രങ്ങളായി എത്തുന്നത്.
ഓര്‍ഡിനറിയെ മറികടക്കാന്‍ ബിജുമേനോനും ചാക്കോച്ചനും
ഓര്‍ഡിനറിയില്‍ തുടങ്ങിയ കൂട്ടുകെട്ടിന്റെ വിജയതന്ത്രം റോമന്‍സും കടന്ന് ത്രീ ഡോട്സില്‍ എത്തിക്കാന്‍ ബിജു മേനോനും കുഞ്ചാക്കോ ബോബനും നാളെ തീയേറ്ററുകളിലെത്തും. ഇത്തവണ ഒപ്പം പ്രതാപ് പോത്തനുമുണ്ട്.
മൂന്ന് ജയില്‍ തടവുപുള്ളികളുടെ കഥയാണ് ചിത്രം പറയുന്നത്. പപ്പന്‍, ലൂയി, വിഷ്ണു എന്ന തടവുപുള്ളികളികള്‍ ജയിലിനകത്തുവച്ച് സുഹൃത്തുക്കളാകുന്നു. ജയിലിന് പുറത്തെത്തിയതിന് ശേഷമുള്ള ഇവരുടെ ജീവിതമാണ് തമാശയില്‍ പൊതിഞ്ഞ് ചിത്രം പറയുന്നത്. പപ്പനായി പ്രതാപ് പോത്തനും ലൂയിയായി ബിജു മേനോനും വിഷ്ണുവായി ചാക്കോച്ചനും വേഷമിടുന്നു. ജനനി അയ്യര്‍, അഞ്ജന മേനോന്‍, ശ്രീധന്യ എന്നിവരാണ് നായികമാര്‍.
ഓര്‍ഡിനറിക്ക് എന്ന ചിത്രത്തിന്റെ ഗംഭീരവിജയത്തിന് ശേഷം സുഗീത് ഒരുക്കുന്ന ചിത്രമാണ് ഓര്‍ഡിനറി. ഓര്‍ഡിനറിയേക്കാളും വന്‍ വിജയം ലക്ഷ്യംവച്ചാണ് ബിജു മേനോന്‍ - ചാക്കോച്ചന്‍ കൂട്ടുകെട്ടിനെ വീണ്ടും സുഗീത് അവതരിപ്പിക്കുന്നത്. ലാല്‍ ജോസിന്റെ ശിഷ്യനായ സുഗീതിന്റെ കഥയ്ക്ക് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് രാജേഷാണ്.
കപ്യാരായി ഫഹദ്, വട്ടോളിയായി ഇന്ദ്രജിത്ത്
നിരൂപകശ്രദ്ധ നേടിയ നായകനും സിറ്റി ഓഫ് ഗോഡിനും ശേഷം ലിജോ പള്ളിശ്ശേരി മലയാളിയുടെ ഇഷ്ടമറിയാന്‍ നാളെ എത്തുകയാണ് ആമേനുമായി. ചിത്രത്തില്‍ കപ്യാരായി വേറിട്ട വേഷത്തില്‍ എത്തുന്നു ഫഹദ്. സോളമന്‍ എന്ന ഫഹദിന്റെ കപ്യാരുടെ കാമുകിയായി സുബ്രഹ്മണ്യപുരം ഫെയിം സ്വാതിയുമുണ്ട് ചിത്രത്തില്‍.
ഫഹദിനു പുറമേ മറ്റൊരു നായക കഥാപാത്രവുമുണ്ട് ചിത്രത്തില്‍ - വിന്‍സന്റ് വട്ടോളി. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്താണ്. സംഗീത പ്രാധാന്യമുള്ള ഈ ചിത്രം ക്രിസ്ത്യന്‍ ദേവാലയവും അവിടുത്ത ക്വയര്‍ ഗ്രൂപ്പും പശ്ചാത്തലമാക്കിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയനായ പ്രശാന്ത് പിള്ള ഈണം പകരുന്നു. ബോളിവുഡിലെ ശ്രദ്ധേയ ഛായാഗ്രാഹകന്‍ അഭിനന്ദ് രാമാനുജം ക്യാമറ കൈകാര്യം ചെയ്യുന്നു.
Source http://www.asianetnews.tv/news-updates/94-entertainment/7233-2013-03-21-18-09-11
0 comments:
Post a Comment