പാരീസ്: സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുവാനുള്ള ഫ്രഞ്ച്
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രക്ഷോഭം വ്യാപകമാകുന്നു. പ്രസിഡന്‍റിന്‍റെ
കോട്ടരമായ ചാംപ്സ് എലിസിനിലേക്ക് നടത്തിയ പ്രക്ഷോഭകരുടെ ജാഥയ്ക്ക് നേരെ
പോലീസ് കണ്ണീര്‍ വാതകവും ലത്തിചാര്‍ജും നടത്തി.
യാഥാസ്ഥിതിക സംഘചനകളുടെ പ്രവര്‍ത്തകരാണ് ഇവരില്‍ വലിയോരു പങ്കും എന്നാണ്
പോലീസ് പറയുന്നത്. സമരക്കാര്‍ പൊലീസിനെ കടന്നാക്രമിക്കുകയിരുന്നുവെന്നാണ്
പൊലീസ് പറയുന്നത്. തുടര്‍ന്നാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്.
ഫ്രഞ്ച് പാര്‍ളിമെന്‍റിന്‍റെ അധോസഭ സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി
നല്‍കുന്ന ആരെയും വിവാഹം കഴിക്കാനുള്ള ബില്ല് കഴിഞ്ഞ മാസം അംഗീകാരം
നല്‍കിയിരുന്നു. അടുത്തമാസമാണ് സെനറ്റില്‍ ബില്ല് അവതരിപ്പിക്കുന്നത്.
ബില്ലിനെ പിന്തുണയ്ക്കുന്ന ഭരണമുന്നണിയെ നയിക്കുന്ന സോഷ്യലിസ്റ്റ്
പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും ഭൂരിപക്ഷം ഉള്ളതിനാല്‍ ബില്ല് പാസാകും
എന്നുതന്നെയാണ് റിപ്പോര്‍ട്ട്.
Source: http://www.asianetnews.tv/latest-news/7446-clashes-at-french-anti-gay-marriage-protest
Subscribe to:
Post Comments (Atom)


0 comments:
Post a Comment