ദില്ലി: ഐഎഎസ് പരീക്ഷയെഴുതാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഇനി ഇംഗ്ലീഷ്
പരിജ്ഞാനം നിര്‍ബന്ധമല്ല. മാതൃഭാഷയിലും ഇനി ഐഎഎസ് പരീക്ഷയെഴുതാം.
ഇതുസംബന്ധിച്ച ഭേദഗതി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഐഎഎസ്
പരീക്ഷയ്ക്കിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍
പറഞ്ഞിരിക്കുന്ന ഏതെങ്കിലും പ്രാദേശിക ഭാഷയിലോ ഇംഗ്ലീഷിലോ ഇനി
പരീക്ഷയെഴുതാം.
പേഴ്സണല്‍വകുപ്പ് മന്ത്രി വി നാരായണസ്വാമി ലോക്സഭയില്‍ അറിയിച്ചതാണ്
ഇക്കാര്യം. യുപിഎസ് സി ഈ മാസം അഞ്ചിന് പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം
ഐഎഎസ് പരീക്ഷയെഴുതാന്‍ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം അനിവാര്യമായിരുന്നു.
ഇതിനെതിരെ ലോക്സഭയില്‍ പ്രാദേശിക കക്ഷികളില്‍ നിന്നടക്കം
എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്ന് തീരുമാനം പുന:പരിശോധിക്കാമെന്ന്
നാരായണസ്വാമി ഉറപ്പു നല്‍കി.
ഇതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. എസ്സേ പേപ്പറിലെ 100 മാര്‍ക്കിന്റെ
ഇംഗ്ലീഷ് വിഭാഗവും ഉപേക്ഷിക്കും. ഇനിമുതല്‍ 300 മാര്‍ക്കിനു പകരം 250
മാര്‍ക്കിന്റേതായിരിക്കും എസ്സേ പേപ്പര്‍. പ്രാദേശിക ഭാഷയില്‍ തന്നെ എസ്സേ
പേപ്പര്‍ എഴുതാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കഴിയും.
Source: http://www.asianetnews.tv/top-news/7204-english-not-compulsory-for-ias-exam-minister
Subscribe to:
Post Comments (Atom)
0 comments:
Post a Comment