ചെന്നൈ: നടി സുകുമാരിയുടെ മൃതദേഹം ചെന്നൈയില്‍ സംസ്കരിക്കും.
അന്ത്യവിശ്രമം കേരളത്തിലാകണമെന്നായിരുന്നു സുകുമാരിയുടെ ആഗ്രഹം. ഇക്കാര്യം
അവര്‍ ലിസി പ്രിയദര്‍ശനോട് പറഞ്ഞിരുന്നു.
എന്നാല്‍ ശരീരത്തില്‍ 50ശതമാനത്തിലേറ പൊള്ളലേറ്റിട്ടുള്ളതിനാല്‍ എംബാം
ചെയ്ത മൃതദേഹം 12 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കാനാവില്ലെന്ന് ഗ്ലോബല്‍
ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സംസ്കാരം ചെന്നൈയില്‍
തന്നെ നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്.
സംസ്കാരച്ചടങ്ങുകളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മന്ത്രി കെ ബി
ഗണേഷ്കുമാര്‍ പങ്കെടുക്കും. ഇതിനു പുറമെ നടന്‍മാരായ മോഹലാല്‍, സുരേഷ്ഗോപി
തുടങ്ങിയവരും സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കും. പൂജാമുറിയിലെ വിളക്കില്‍
നിന്ന് പൊള്ളലേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞമാസമാണ് സുകുമാരിയെ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ
ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈ ഗ്ലോബല്‍ ആശുപത്രിയിലായിരുന്നു
സുകുമാരിയുടെ അന്ത്യം.
Source: http://www.asianetnews.tv/latest-news/7517-sukumari-s-body-to-be-cremated-at-chennai
സുകുമാരിയുടെ സംസ്കാരം ചെന്നൈയില്‍
Tuesday, March 26, 2013
Related Post
- Shaikh Mohammed all praise for hardworking Keralites - ഉമ്മന്‍ ചാണ്ടി ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന മുഖ്യമന്ത്രിയാണെന്ന് ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്.
- Food Van in Cochin - Fries on Wheels @ Panampilly Nagar
- Metro extension proposal: Kochi Metro Rail officials visit SmartCity
- Boy's Ferrari 'treat ride' backfires on dad as video goes viral
- Major disaster averted in city
- Apples that won't keep doctors away
Subscribe to:
Post Comments (Atom)
0 comments:
Post a Comment