Google

ചര്‍മ്മസൌന്ദര്യത്തിന് പ്രകൃതിദത്ത മാര്‍ഗങ്ങള്‍

Thursday, March 21, 2013

ചര്‍മ്മ സൌന്ദര്യമാണ് എല്ലാവരെയും അലട്ടുന്ന പ്രധാന സൌന്ദര്യ പ്രശ്നം. വെളുപ്പ് നിറം ലഭിക്കാന്‍ പരസ്യങ്ങളില്‍ കാണുന്ന ക്രീമുകള്‍ മുഖത്ത് പരീക്ഷിക്കാത്തവര്‍ കുറവാണ്. ഇത്തരം ക്രീമുകള്‍ പുരട്ടി ചെറുപ്രായത്തിലെ മുഖത്ത് പല തരത്തിലുള്ള പാടുകളും മറ്റും വരുന്നവരുടെ എണ്ണവും ഇന്ന് കുറവല്ല. ചര്‍മ്മം സുന്ദരമാക്കാനുള്ള പ്രക്യതിദത്തമായ മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ വരുന്നത് ഈ സാഹചര്യത്തിലാണ്.

തക്കാളി തെറാപ്പിയെ കുറിച്ച് കേട്ടിട്ടില്ലേ? തക്കാളി ചര്‍മ്മത്തിന് നല്ല നിറം ലഭിക്കുന്നതിന് സഹായകമാണ്. തക്കാളിയില്‍ അടങ്ങിയ ലൈക്കോഫിനാണ് ഇതിന് സഹായിക്കുന്നത്.

ക്യാരറ്റിലും ചര്‍മ്മസൌന്ദര്യത്തിന് നല്ലതാണ്. അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി. ബീറ്റാകരോട്ടിന്‍ എന്നിവ ചര്‍മ്മത്തിന് നിറവും തിളക്കവും ലഭിക്കുന്നതിന് സഹായിക്കുന്നു. ക്യാരറ്റ് കറിവെച്ച് കഴിക്കുന്നതിനേക്കാള്‍ പച്ചയ്ക്ക് കഴിക്കുന്നതാണ് നല്ലത്. ക്യാരറ്റ് ജ്യൂസായും ഉപയോഗിക്കാവുന്നതാണ്.

ഇലക്കറികള്‍ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുന്നതും ഗുണകരമാണ്. ഇലക്കറികള്‍ നമ്മുടെ ശരീരത്തില്‍ ആവശ്യമായ അയണിന്റെ അംശം വര്‍ദ്ധിപ്പിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍, ധാതുക്കള്‍ എന്നിവ ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണ്.

ബീറ്റ്റൂട്ടും ഫേസ് പായ്ക്കായും ഉപയോഗിക്കാവുന്ന ഒന്നാണ്. ബീറ്റ്റൂട്ട് ചര്‍മ്മത്തില്‍ രക്ത ഓട്ടം വര്‍ദ്ധിക്കുന്നതിന്സഹായിക്കുന്നു. ജ്യുസായിട്ടും ബീറ്റ്റൂട്ട് ഉപയോഗിക്കാവുന്നതാണ്.

പപ്പായയും ചര്‍മ്മ സംരക്ഷണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇതിലെ വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നിവയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവും ചര്‍മത്തിലെ പാടുകളും അകറ്റാന്‍ ഫലപ്രദമാണ്. ഇത് മുഖത്തു തേയ്ക്കുകയോ കഴിക്കുകയോ ചെയ്യാവുന്നതാണ്.

ഗ്രീന്‍ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ചര്‍മത്തിലെ അഴുക്കുകള്‍ കളയുന്നതിന് സഹായിക്കും. സൂര്യഘാതം പോലുള്ള പ്രശ്നങ്ങള്‍ തടയുന്നതിനും ചര്‍മം മൃദുവാക്കുന്നതിനും ഗ്രീന്‍ ടീ നല്ലതു തന്നെ.
മഞ്ഞ നിറത്തിലുള്ള ക്യാപ്സിക്കവും, ചുവന്ന ക്യാപ്സിക്കവും ചര്‍മത്തിന് നിറം നല്‍കുന്ന ഘടകമാണ്. ഇതിലെ സിലിക്ക,വൈറ്റമിന്‍ സി എന്നിവ ചര്‍മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കും.സ്ട്രോബെറിയിലെ വൈറ്റമിന്‍ സി നല്ലൊന്നാന്തരം ആന്റി ഓക്സിഡന്റാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മത്തിന് ഗുണം ചെയ്യും.

സോയ ഉല്‍പന്നങ്ങള്‍ ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നവയാണ്. സോയ മില്‍ക് മുഖക്കുരു, മറ്റു ചര്‍മ പ്രശ്നങ്ങള്‍ക്കു നല്ല പരിഹാരങ്ങളാണ്.
മല്‍സ്യത്തിലുമുണ്ട് ചര്‍മ്മ സംരക്ഷണത്തിനുള്ള വഴികള്‍. മീനിലെ ഒമേഗ ത്രീ ഫാറ്റി അസിഡുകള്‍ ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നവയാണ്. ഇതിലെ വൈറ്റമിനുകളും ചര്‍മത്തിന് ഗുണം ചെയ്യും.

Source: http://www.asianetnews.tv/lifestyle/7234-natural-ways-for-skin-care
Share on :

0 comments:

Post a Comment

 

Copyright © 2013 The Cochin Post - The Internet Newspaper - All Rights Reserved