Google

ഐപിഎല്‍ മത്സരങ്ങളില്‍നിന്നു ലങ്കന്‍ താരങ്ങള്‍ പിന്മാറണമെന്നു രണതുംഗെ

Wednesday, March 27, 2013

കൊളംബോ : ചെന്നൈയിലെ ഐപിഎല്‍ മത്സരങ്ങളില്‍നിന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ പിന്മാറണമെന്ന ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ തീരുമാനത്തിനെതിരേ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗെ. ടൂര്‍ണമെന്‍റില്‍നിന്നു പൂര്‍ണമായി പിന്‍വാങ്ങാന്‍ രണതുംഗെ ലങ്കന്‍ താരങ്ങളോട് അഭ്യര്‍ഥിച്ചു.

പണത്തിനേക്കാള്‍ അഭിമാനത്തിനു മുന്‍തൂക്കം നല്‍കാന്‍ താരങ്ങള്‍ തയാറാകണം. ജയലളിതയുടേയും കരുണാനിധിയുടേയും നിലപാടുകള്‍ രാഷ്ട്രീയപ്രേരിതമാണെന്നു രണതുംഗെ കുറ്റപ്പെടുത്തി.
Share on :

0 comments:

Post a Comment

 

Copyright © 2013 The Cochin Post - The Internet Newspaper - All Rights Reserved