ന്യൂദല്‍ഹി:
തിഹാര്‍ ജയിലിലെ 30 അന്തേവാസികള്‍ക്ക് കാമ്പസ് സെലക്ഷന്‍ വഴി ജോലി. 15
കമ്പനികള്‍ നടത്തിയ ഇന്റര്‍വ്യൂവിലാണ് തിഹാര്‍ മൂന്നാം നമ്പര്‍ ജയിലിലെ 30
അന്തേവാസികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. നല്ല സ്വഭാവമുണ്ടെന്ന് ജയിലധികൃതര്‍
സാക്ഷ്യപ്പെടുത്തിയ ഇവരെല്ലാം അഞ്ചോ ആറോ മാസം കൊണ്ട് ജയില്‍
മോചിതരാവുമെന്ന് ജയില്‍ വക്താവ് സുനില്‍ ഗുപ്ത അറിയിച്ചു.
സെയില്‍സ് എക്സിക്യൂട്ടീവ്, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, മാര്‍ക്കറ്റിങ്
എക്സിക്യൂട്ടീവ് തസ്തികകളിലേക്കാണ് ഇവരെ തെരഞ്ഞടുത്തത്. 30 കമ്പനികളെയാണ്
കാമ്പസ് സെലക്ഷന് ക്ഷണിച്ചത്. 15 കമ്പനികള്‍ പങ്കെടുത്തു.
ഇവരില്‍ ഒരാള്‍ക്ക് മൂന്ന് ലക്ഷവും മറ്റൊരാള്‍ക്ക് 2.4 ലക്ഷവും വാര്‍ഷിക
പാക്കേജായി ലഭിക്കും. ആറിസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡില്‍ ജോലി ലഭിച്ച
അക്ഷയ് ചൌഹാന്‍ എന്ന തടവുകാരനാണ് മൂന്ന് ലക്ഷം ലഭിക്കുക. അതേ കമ്പനിയില്‍
തന്നെ നിയമിതനായ സുശീല്‍ ഗുപ്ത എന്നയാള്‍ക്ക് 2.4 ലക്ഷം ലഭിക്കും.
2012ല്‍ തിഹാര്‍ ജയിലിലെ 142പേര്‍ക്ക് കാമ്പസ് സെലക്ഷന്‍ വഴി ജോലി ലഭിച്ചിരുന്നു.
Source: http://www.asianetnews.tv/latest-news/8313-30-tihar-jail-inmates-selected-in-fourth-campus-placement-drive
തിഹാര്‍ ജയിലിലെ 30 തടവുകാര്‍ക്ക് കാമ്പസ് സെലക്ഷന്‍ വഴി ജോലി
Tuesday, April 9, 2013
Subscribe to:
Post Comments (Atom)
0 comments:
Post a Comment