Google

വടക്കേ ഇന്ത്യയില്‍ ഭൂചലനം ; ഗള്‍ഫും കുലുങ്ങി

Tuesday, April 16, 2013

ദില്ലി : രാജ്യത്തിന്‍റെ വടക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. പാക്കിസ്ഥാന്‍ - ഇറാന്‍ അതിര്‍ത്തിയിലുണ്ടായ വന്‍ ഭൂചലനത്തിന്‍റെ പ്രകമ്പനത്തിലാണു ദില്ലിയടക്കം വടക്കന്‍ സംസ്ഥാനങ്ങള്‍ കുലുങ്ങിയത്. ഗള്‍ഫ് മേഖലയടക്കം മറ്റു രാജ്യങ്ങളിലും ഭൂചനലംമുണ്ടായിട്ടുണ്ട്. റിക്റ്റര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ഇറാന്‍ - പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍.

ഭൂചലനമുണ്ടായതിനെത്തുടര്‍ന്ന് ദില്ലിയില്‍ വന്‍ കെട്ടിടങ്ങളില്‍നിന്നു ജനങ്ങള്‍ പുറത്തേക്കോടി. ഇപ്പോഴും പരിഭ്രാന്തി നിലനില്‍ക്കുന്നു.

ഇറാന്‍ - പാക്കിസ്ഥാന്‍ അതിര്‍ത്തിയിലുണ്ടായ വന്‍ ഭൂചലനത്തിന്‍റെ പ്രകമ്പനമാണു ഡല്‍ഹി അടക്കം വടക്കന്‍ സംസ്ഥാനങ്ങളിലുണ്ടായതെന്നാണു വിലയിരുത്തല്‍.
Share on :

0 comments:

Post a Comment

 

Copyright © 2013 The Cochin Post - The Internet Newspaper - All Rights Reserved