ദില്ലി: റേഡിയോ ജോക്കിമാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ട് ആകാശവാണി ജീവനക്കാരെ പുറത്താക്കി. ഒരുദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ദില്ലി നിലയത്തിലെ സ്റ്റേഷന്‍ ഡയറക്ടറില്‍നിന്നും സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്.
എഫ്.എം ഗോള്‍ഡിലെ 25 റേഡിയോ ജോക്കിമാരാണ് മേലുദ്യോഗസ്ഥരില്‍നിന്ന് ലൈംഗിക പീഡനം അനുഭവിക്കേണ്ടി വരുന്നതായി പരാതിപ്പെട്ടത്. രണ്ട് വര്‍ഷമായി തൊഴില്‍ വിഭജനത്തിലും ശമ്പളത്തിലും ലിംഗ വിവേചനം അനുഭവിക്കേണ്ടി വരുന്നതായും മേലുദ്യോഗസ്ഥര്‍ ലൈംഗിക താല്‍പരത്തോടെ സമീപിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതായും പരാതിയില്‍ പറയുന്നു.
എ.ഐ.ആര്‍ പ്രൊഫഷനല്‍ അസോസിയേഷന്‍ അംഗങ്ങളായ റേഡിയോ ജോക്കികള്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും ദില്ലി വനിതാ കമീഷനുമാണ് പരാതി നല്‍കിയത്. സംഭവത്തില്‍ ദില്ലി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.
ഡ്യൂട്ടി ഓഫീസര്‍മാരായ എന്‍.കെ വര്‍മ, ഷെല്ലി എന്നിവരെ പുറത്താക്കിയതായി ഇന്നലെയാണ് ഉത്തരവ് ഇറങ്ങിയത്. ഇവരെ പ്രസാര്‍ഭാരതിയില്‍ മറ്റ് ജോലിക്കെടുക്കുന്നതും വിലക്കി. അന്വേഷണത്തില്‍ ഇടപെടുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് എഫ്.എം റേഡിയോയുടെ മേല്‍നോട്ട ചുമതലയുള്ള പ്രോഗ്രാം എക്സിക്യൂട്ടീവ് ദാനിഷ് ഇഖ്ബാലിനെ സസ്പെന്‍ഡ് ചെയ്തതായും ഉത്തരവില്‍ പറയുന്നു. പരാതി ലഭിച്ചിട്ടും നടപടി എടുത്തില്ലെന്ന് കാണിച്ച് ദില്ലി സ്റ്റേഷന്‍ ഡയറക്ടര്‍ എല്‍.എസ് ബാജ്പേയിക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. പ്രസാര്‍ ഭാരതി സി.ഇ.ഒ ജവഹര്‍ സര്‍ക്കാറിന്റെ അനുമതിയോടെ പ്രസാര്‍ ഭാരതി അംഗം ബ്രിഗേഡിയര്‍ (റിട്ട) വി.എ.എം ഹുസൈനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Source: http://www.asianetnews.tv
Subscribe to:
Post Comments (Atom)
0 comments:
Post a Comment