Google

വിമാനം കയറി കോഴിക്കോട്ടെത്തി മോഷണം; ദില്ലി സംഘം പിടിയില്‍

Sunday, March 17, 2013

കോഴിക്കോട്: ദില്ലിയില്‍ നിന്ന് വിമാനത്തില്‍ കോഴിക്കോട്ടെത്തി വന്‍ മോഷണങ്ങള്‍ നടത്തി മടങ്ങുന്ന അന്യ സംസ്ഥാന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് നടക്കാവ് പൊലീസാണ് ഇവരെ പിടികൂടിയത്.
സംഘം ചേര്‍ന്ന് മാലപൊട്ടിക്കലാണ് മോഷണ സംഘത്തിന്റെ പ്രധാന പരിപാടി. ഗാസിയാബാദ് സ്വദേശികളായ നൌഷാദ് അലി,മുഹമ്മദ് ഷക്കീര്‍ എന്നിവരെയാണ് പിടികൂടിയത്. മോഷ്ടിച്ച മാലകള്‍ സ്വര്‍ണ്ണക്കട്ടികളാക്കി സംഘം ദില്ലിയിലേക്ക് കടത്താറാണ് പതിവെന്ന് പൊലീസ് പറഞ്ഞു.
സംസ്ഥാനത്ത് പതിനൊന്നിടത്ത് ഈ സംഘം കവര്‍ച്ച നടത്തിയതായി പൊലീസ് പറഞ്ഞു.രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് മോഷണം. പിടിയിലാവുമ്പോള്‍ ഇവരുടെ കൈയില്‍നിന്ന് മൂന്ന് മാലകള്‍ കണ്ടെടുത്തു. മോഷണത്തിനായി ഇവര്‍ സംസ്ഥാനത്ത് പലയിടത്തും യുവാക്കളെ നിയോഗിച്ചിതായി പൊലീസ് പറഞ്ഞു.
ദില്ലി സ്വദേശിയായ ഹാജി സോണിയാണ് ഇവരുടെ തലവന്‍.ഇയാളെ പിടികൂടാന്‍ ദില്ലി പൊലീസിന്റെ സഹായം തേടും. കോഴിക്കോട് ചെട്ടിക്കുളത്തിനടുത്ത് മോഷണ ശ്രമത്തിനിടെ നാട്ടുകാരാണ് മോഷ്ടാക്കളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
Share on :

0 comments:

Post a Comment

 

Copyright © 2013 The Cochin Post - The Internet Newspaper - All Rights Reserved