ദില്ലി: ഓപ്പണര്‍മാരായി വീരേന്ദരര്‍ സേവാഗും ഗൗതം ഗംഭീറും ഇനി ഒരുമിച്ച്
ഇന്ത്യക്കായി കളിക്കുമെന്ന് കരുതാനാവില്ലെന്ന് മുന്‍ നായകന്‍ സുനില്‍
ഗവാസ്കര്‍. വ്യക്തിഗത മികവില്‍ ഇരുവരും ടീമിലെത്തിയേക്കാമെങ്കിലും
ഓപ്പണിംഗ് സ്ഥാനത്ത് ഇനി ഒരിക്കലും സേവാഗ് ഗംഭീര്‍ ജോഡിയെ കാണാനാകുമെന്ന്
താന്‍ വിശ്വസിക്കുന്നില്ലെന്നും ഗവാസ്കര്‍ വ്യക്തമാക്കി. മൊഹാലി
ടെസ്റ്റില്‍ ശീഖര്‍ ധവാന്റെയും മുരളി വിജയിയുടെയുടെ പ്രകടനം
ഓപ്പണര്‍മാരെന്ന നിലയില്‍ സേവാഗിന്റെയും ഗംഭീറിന്റെയും തിരിച്ചുവരവ്
അസാധ്യമാക്കിയെന്നും ഗവാസ്കര്‍ പറഞ്ഞു.
സേവാഗിന്റെയും ഗംഭീറിന്റെയും രാജ്യാന്തര കരിയര്‍ അവസാനിച്ചിട്ടില്ല.
ഇരുവര്‍ക്കും ഇനിയും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാകുമെന്നുതന്നെയാണ്
എന്റെ പ്രതീക്ഷ. പക്ഷെ ഓപ്പണിംഗ് സ്ഥാനത്ത് ഇനിയൊരു സേവാഗ്-ഗംഭീര്‍
കൂട്ടുകെ്ടടുണ്ടാവില്ലെന്നത് ഉറപ്പാണ്.
ഏഴാം നമ്പറില്‍ ബാറ്റു ചെയ്യാന്‍ ഇന്ത്യക്കിപ്പോഴും ഒറു ഓള്‍ റൗണ്ടറെ
ലഭിച്ചിട്ടില്ലെന്നും ഗവാസ്കര്‍ പറഞ്ഞു. ജഡേജ നന്നായി ബൗള്‍
ചെയ്യുന്നുണ്ടെങ്കിലും ബാറ്റു ചെയ്യുമ്പോള്‍ ആ മികവില്ല. നന്നായി ബൗള്‍
ചെയ്യുന്നതിനൊപ്പം ബാറ്റിംഗില്‍ 40-50 റണ്‍സെങ്കിലും സംഭാവന ചെയ്യാന്‍
കഴിയുന്നൊരുതാരാമാണ് ഏഴാം നന്പറില്‍ വേണ്ടതെന്നും ഗവാസ്കര്‍ പറഞ്ഞു.
0 comments:
Post a Comment