ഭുവനേശ്വര്‍: കൊല ചെയ്ത ശേഷം പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ ലൈംഗിക
വേഴ്ച നടത്തിയ കേസില്‍ ഒഡിഷയില്‍ 22കാരന് വധശിക്ഷ. ജര്‍സുഗാദാ ജില്ലയിലെ
കണ്ടെഖേലാ ഗ്രാമത്തില്‍ 2009 ഒക്ടോബര്‍ ഒമ്പതിന് നടന്ന സംഭവത്തിലാണ് വിധി.
പാടത്ത് ജോലിയിലായിരുന്ന പിതാവിന് ഉച്ച ഭക്ഷണം നല്‍കി വീട്ടിലേക്കു
മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ എടുത്തു കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തു
വെച്ച് കഴുത്ത് ഞെരിച്ചു കൊന്ന ശേഷം മൃതദേഹത്തെ അപമാനിച്ചുവെന്നാണ് കേസ്.
മിനാ കേതന്‍ സേത് എന്ന 22 കാരനയൊണ് സെഷന്‍സ് കോടതി ജഡ്ജി ശ്യാം സുന്ദര്‍
മിശ്ര ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്ന് ജഡ്ജി
വിധിന്യായത്തില വ്യക്തമാക്കി.
ദൃക്സാക്ഷി മൊഴികള്‍ അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്.
വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.
Source: http://www.asianetnews.tv/fir/7306-death-for-man-who-had-sex-with-girl-s-corpse-after-killing-her
Subscribe to:
Post Comments (Atom)


0 comments:
Post a Comment