Google

കൊറിയന്‍ മേഖല യുദ്ധഭീഷണിയില്‍

Thursday, March 28, 2013

സിയോള്‍: ദക്ഷിണ- ഉത്തര കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷാവസ്ഥ രൂക്ഷമായി. ദക്ഷിണ കൊറിയയുമായുള്ള പ്രത്യേക ഹോട്ട് ലൈന്‍ ബന്ധം ഇന്നലെ ഉത്തര കൊറിയ വിച്‌ഛേദിച്ചു. ഹോട്ട് ലൈന്‍ വിച്‌ഛേദിച്ചു. എച് സമയവും ദക്ഷിണകൊറിയയുമായി പൊട്ടിപ്പുറപ്പെടുമെന്ന അവസ്ഥയാണ് ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഇപ്പോള്‍. ഇതിന്റെ ഭാഗമായി സൈനിക തലത്തിലുള്ള ആശയവിനിമയം പൂര്‍ണ്ണമായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായണ് ഉത്തരകൊറിയ ഹോട്ട്‌ലൈന്‍ വിച്ഛേദിച്ചത്.
അതിനിടെ ദക്ഷിണ കൊറിയന്‍ സൈനികര്‍ ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍ ഗ്രനേഡ് എറിഞ്ഞത് അല്‍പസമയം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ , ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപണം എന്നിവയുടെ പശ്ചാത്തലത്തില്‍ യുഎന്‍ രക്ഷാസമിതിയും കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ തന്റെ രാജ്യത്തെ പ്രോകോപിക്കുന്ന സംസാരങ്ങള്‍ അവസാനിപ്പിക്കണമെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ഉത്തര കൊറിയന്‍ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ദക്ഷിണകൊറിയയുടെ ആദ്യവനിതാ പ്രസിഡന്റായി ചുമതലയേറ്റ പാര്‍ക്ക് ഗ്വെന്‍ഹെ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഉത്തരകൊറിയയോട് ആവശ്യപ്പെട്ടത്.

Source: http://www.asianetnews.tv/latest-news/7602-north-korea-cuts-off-the-remaining-military-hot-lines-with-south-korea
Share on :

0 comments:

Post a Comment

 

Copyright © 2013 The Cochin Post - The Internet Newspaper - All Rights Reserved