Google

സൗദിയില്‍ സ്വദേശിവത്കരണം കര്‍ശനമാക്കുന്നു; മലയാളികള്‍ ആശങ്കയില്‍

Wednesday, March 27, 2013

സൗദിയില്‍ സ്വദേശിവത്കരണം നടപ്പാക്കാനുളള നിതാഖത് നിയമം കര്‍ശനമാക്കുന്നു. തൊഴിലാളികളെക്കുറിച്ചുളള പട്ടിക സമര്‍പ്പിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ സമയപരിധി അവസാനിച്ചു. ഇന്നു മുതല്‍ പരിശോധന കര്‍ശനമാക്കും. മലയാളികളടക്കം ലക്ഷക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് ആശങ്ക. നിതാഖത് നിയമം കര്‍ശനമാക്കുന്നത് മലയാളികളെ കാര്യമായി ബാധിക്കും.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ കാലാവധിയാണ്‌ ഇന്ന്‌ പൂര്‍ത്തിയാകുക. 10 ജോലിക്കാര്‍ തൊട്ട്‌ താഴേയ്‌ക്ക് ജീവനക്കാരുള്ള ചെറുകിട സ്‌ഥാപനങ്ങളില്‍ ഒരു സ്വദേശിയെ എങ്കിലും ജോലിക്കെടുക്കണമെന്നാണ്‌ ഒന്നാം ഘട്ടത്തിലെ നിര്‍ദ്ദേശം. നിയമം ലംഘിക്കുന്നവര്‍ക്ക്‌ കനത്ത ശിക്ഷയുണ്ടാകും. സമയപരിധി അവസാനിച്ചതോടെ സൗദി അറബ്യേയിലെ ഏഴു ലക്ഷം ചെറുകിട സ്‌ഥാപനങ്ങളില്‍ 84 ശതമാനവും പൂട്ടേണ്ട അവസ്‌ഥയാണ്‌. ഇക്കാര്യം പരിശോധിക്കാന്‍ നാളെ മുതല്‍ സ്‌ഥാപനങ്ങളില്‍ റെയ്‌ഡ് നടക്കും.

Source : http://www.asianetnews.tv/latest-news/7607-2013-03-28-06-12-45
Share on :

0 comments:

Post a Comment

 

Copyright © 2013 The Cochin Post - The Internet Newspaper - All Rights Reserved