ജീവിത ശൈലിയിലുള്ള മാറ്റം പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും
കാരണമാകുന്നു. പ്രമേഹം, കൊളസ്ട്രോള്‍,അമിതവണ്ണം തുടങ്ങി കാന്‍സര്‍
പട്ടികയില്‍ അനേകം രോഗങ്ങളുണ്ട്. ഇതിനെല്ലാം ഉള്ള പ്രധാന കാരണം
വ്യായാമമില്ലായ്മയാണ്. ദിവസവും രാവിലെയും വൈകിട്ടുമുള്ള നടത്തമാണ്
ഡോക്ടര്‍മാര്‍ പരിഹാര മാര്‍ഗമായി നിര്‍ദേശിക്കുന്നത്.
രോഗം വന്നതിനുശേഷം ചികില്‍സിക്കുന്നതിന് പകരം രോഗം വരാതെ
സൂക്ഷിക്കുന്നതാണ്. നല്ലത്. ദിവസവും നടന്നാല്‍ മാത്രം പോര കൊഴുപ്പ് കുറഞ്ഞ
ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുകയും പഴങ്ങളും പച്ചക്കറികളും ധാരാളമായി
ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും വേണം. കൂടാതെ വെള്ളം ധാരാളം കുടിക്കുകയും
വേണം. ഇത് നമ്മുടെ ശരീരത്തിലെ രക്ത ഓട്ടം സുഗമമാക്കുന്നതിന് സഹായിക്കുന്നു.
ദിവസവുമുള്ള നടത്തം നമ്മുടെ മസിലുകള്‍ ശക്തിപ്രാപിക്കുന്നതിനും സ്റാമിന
വര്‍ദ്ധിക്കുന്നതിനും സഹായിക്കുന്നു. ഹ്യദയത്തിന്റെ ശരിയായ
പ്രവര്‍ത്തനങ്ങള്‍ക്കും ഇത് സഹായകമാണ്. ബ്ലഡ് പ്രഷര്‍ കുറയുന്നതിനും
ശരീരത്തിന്‍റെ എല്ലാഭാഗങ്ങളിലേയ്ക്കും രക്തത്തിന്റെ സുഗമ സഞ്ചാരത്തിനും
നടത്തം സഹായിക്കുന്നു.
കാലിലെ എല്ലുകളുടെ ഒടിവ്,മുട്ട് വേദന എന്നിവ ഇന്ന് എല്ലാ പ്രായക്കാരെയും
അലട്ടുന്ന പ്രശ്നമാണ്. ദിവസവും 30 മിനുട്ട് നടത്തം ഇതിന് പരിഹാരമാണ്.
നമ്മുടെ മാനസികാരോഗ്യത്തിനും അത് ഗുണപ്രദമാണ്. മാനസിക സമ്മര്‍ദ്ദത്തിനും,
ടെന്‍ഷനും അകറ്റുന്നതിനും ശുദ്ധവായു ശ്വസിക്കുന്നതിനും അതുമൂലം ഒരു പുതിയ
ദിവസം ഉന്‍മേഷത്തോടുകൂടി ആരംഭിക്കുന്നതിനും നടത്തം സഹായിക്കുന്നു.
ടൈപ്പ് 2 പ്രമേഹം കുറയുന്നതിന് ദിവസവുമുള്ള നടത്തംസഹായിക്കുന്നതായി
വിദഗ്ദര്‍ പറയുന്നു. ഒരാഴ്ചയില്‍ ഏകദേശം 150 മിനുട്ട് നടന്നാല്‍ ടൈപ്പ് 2
പ്രമേഹത്തില്‍ നിന്ന് രക്ഷനേടാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ദിവസവുമുള്ള നടത്തം മൂലം സ്തനാര്‍ബുദം, വന്‍കുടല്‍ കാന്‍സര്‍ എന്നിവ
വരുന്നതിനുള്ള സാധ്യത കുറയുകയും ചെയ്യും.
Source: http://www.asianetnews.tv/lifestyle/7153-walk-to-health
Subscribe to:
Post Comments (Atom)
0 comments:
Post a Comment