കാലിഫോര്‍ണിയ: ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന
മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് വികസിപ്പിച്ചതും,
പരിപാലിക്കുന്നതും ഗൂഗിളാണ്. ശ്രദ്ധേയമായ ഒരു നീക്കത്തിലാണ് ഗൂഗിള്‍
ആന്‍ഡ്രോയിഡ് വിഭാഗം തലവന്‍ ആന്‍റി റൂബിനെ മാറ്റിയത്. റൂബിന് പകരമായി ആ
സ്ഥാനത്തേക്ക് വരുന്നത് ഒരു ഇന്ത്യക്കാരനാണ് പേര് സുന്ദര്‍ പിച്ചായി.
നിലവില്‍ ഗൂഗിളിന്‍റെ ബ്രൌസറായ ക്രോമിന്‍റെ ചുമതലയിലായിരുന്നു സുന്ദര്‍.
ചില സുപ്രധാനമായ ലക്ഷ്യങ്ങള്‍ ഉള്ളതിനാല്‍ ഒരു നേതൃമാറ്റം ആന്‍ഡ്രോയ്ഡ്
വിഭാഗത്തില്‍ ആവശ്യമാണ് അതിനാലാണ് ആന്‍റിസ്ഥാനം ഒഴിയുന്നതെന്ന് ഗൂഗിള്‍
തലവന്‍ ലാറിപേജ് ഗൂഗിള്‍ ബ്ലോഗില്‍ എഴുതി. എന്തായാലും മൊബൈല്‍
ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ആന്‍ഡ്രോയിഡിനെ നിര്‍ണ്ണായക ശക്തിയായി
വളര്‍ത്തിയെടുത്താണ് ആന്‍റി വിടവാങ്ങുന്നത്. നിലവില്‍ ലോകത്താകമാനം 67
ശതമാനം സ്മാര്‍ട്ട് ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡിലാണ്.
അതേസമയം പുതുതായി സ്ഥാനം ഏല്‍ക്കുന്ന മുന്‍ ഐ.ഐ.ടി ബിരുദധാരിയായ
സുന്ദറും മോശമല്ല, 2008ല്‍ ഗൂഗിളില്‍ തന്‍റെ പ്രവര്‍ത്തനം ആരംഭിച്ച
സുന്ദര്‍ ക്രോമിനെ ഏറ്റവും കുടുതല്‍ അളുകള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ
ബ്രൌസറാക്കി മാറ്റി. ഈ പരിചയസമ്പന്നത തന്നെയാണ് ഇദ്ദേഹത്തെ ആന്‍ഡ്രോയിഡ്
വിഭാഗം ഏല്‍പ്പിക്കാന്‍ ഗൂഗിളിനെ പ്രേരിപ്പിക്കുന്നതും.
News Courtesy: http://www.asianetnews.tv/technology/6716-google-s-android-chief-steps-down-iitian-takes-his-place
Subscribe to:
Post Comments (Atom)
0 comments:
Post a Comment