കൊച്ചി: ഇടപ്പള്ളി ജംക്ഷനിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമായി
സര്‍ക്കാരും പൊലീസും ഉറപ്പു നല്‍കുന്ന നടപടികള്‍ ഫലം കണ്ടില്ലെങ്കില്‍
കോടതിയില്‍ റിപ്പോര്‍ട്ട് ചെ‡ാന്‍ ഹൈക്കോടതി 'അമിക്കസ് ക്യൂരിയെ
നിയോഗിച്ചു. ഞായറാഴ്ച മണിക്കുറുകളോളം ജംക്ഷന്‍ നിശ്ചലമായപ്പോള്‍, ഒരു
മണിക്കൂറോളം ഗതാഗതക്കുരുക്കില്‍പെട്ട ജസ്റ്റിസ് വി. ചിദംബരേഷ് ആണു
പ്രശ്നത്തിലിടപെട്ടത്. അഡ്വക്കറ്റ് ജനറല്‍ കെ. പി. ദണ്ഡപാണിയെ ജഡ്ജി
വിളിപ്പിച്ചതിനെ തുടര്‍ന്ന്, സിറ്റി പൊലീസ് കമ്മിഷണര്‍ കെ. ജി.
ജയിംസിനൊപ്പം എജി ജഡ്ജിയുടെ ചേംബറിലെത്തി ചര്‍ച്ച നടത്തി.
ഗതാഗതം
സുഗമമാക്കാന്‍ ഉടന്‍ പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നു സര്‍ക്കാര്‍
ഉറപ്പു നല്‍കിയതായി ജഡ്ജി പിന്നീടു കോടതിയില്‍ അറിയിച്ചു. സര്‍ക്കാര്‍
വിശദീകരണവും ഉദ്ദേശിക്കുന്ന നടപടികളും ഇപ്രകാരമാണ്: റോഡിനു തലങ്ങും
വിലങ്ങും കാല്‍നടക്കാര്‍ മുറിച്ചുകടക്കുന്നതു ഗതാഗതക്കുരുക്കിനു പ്രധാന
കാരണമാണ്. ഇതൊഴിവാക്കാന്‍ മധ്യത്തില്‍ വേലികെട്ടി വാഹനപാത വേര്‍തിരിച്ച്,
റോഡ് മുറിച്ചു കടക്കുന്നവര്‍ക്കു നിയന്ത്രണം കൊണ്ടുവരും. ജംക്ഷനു
സമീപമുള്ള പുതിയ മാളിലേക്കുള്ള വാഹനങ്ങള്‍ ക്യൂവില്‍ നിര്‍ത്തി കാര്‍പാസ്
നല്‍കുന്നതു നിയന്ത്രിക്കും.
മേഖലയില്‍ യു ടേണ്‍ നിരോധിച്ചിട്ടുണ്ട്.
ഫലപ്രദമായ ട്രാഫിക് പരിഷ്കാരം നടപ്പാക്കുന്ന കാര്യം ട്രാഫിക് റഗുലേറ്ററി
സമിതി പരിഗണിക്കും. കോടതിയുടെ വാക്കാലുള്ള നിര്‍ദേശങ്ങളും സര്‍ക്കാര്‍
ഉറപ്പുനല്‍കുന്ന പരിഹാരശ്രമങ്ങളും ഫലം കണ്ടില്ലെങ്കില്‍, ഹൈക്കോടതി
സ്വമേധയാ കേസ് നടപടി രേഖാമൂലം ആരംഭിക്കും. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള
പരിഹാരനടപടികള്‍ എത്രത്തോളം ഫലപ്രദമാണെന്നു റിപ്പോര്‍ട്ട് ചെ‡ാനും
കോടതിയെ സഹായിക്കാനുമായി 'അമിക്കസ് ക്യൂരിയായി അഡ്വ. സജീവ്കുമാര്‍ കെ.
ഗോപാലിനെ നിയോഗിച്ചു.
ജംക്ഷനിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട
പത്രവാര്‍ത്തകള്‍ അദ്ദേഹം കോടതിയില്‍ ഹാജരാക്കി. മാധ്യമങ്ങള്‍
നിര്‍ദേശിക്കുന്ന പരിഹാര മാര്‍ഗങ്ങള്‍ അഭിഭാഷകന്‍ കോടതിയുടെ
ശ്രദ്ധയില്‍പ്പെടുത്തി. അവ പരിഗണിക്കാവുന്നതാണെന്നു കോടതി
അഭിപ്രായപ്പെട്ടു.
ജഡ്ജി നേരില്‍കണ്ടു, ജനത്തിന്റെ നരകയാതന
ഞായറാഴ്ച
ജന്മനാടായ പാലക്കാട്ടുനിന്നു കൊച്ചിയിലേക്കു നടത്തിയ യാത്രയാണു ജസ്റ്റിസ്
വി. ചിദംബരേഷിനു രൂക്ഷമായ ഗതാഗതക്കുരുക്കിന്റെ ദുരിതാനുഭവം സമ്മാനിച്ചത്.
വൈകിട്ട് അഞ്ചു മണിയോടെ ഇടപ്പള്ളി ജംക്ഷനിലെത്തിയ അദ്ദേഹത്തിന്റെ വാഹനം
കുരുങ്ങിക്കിടന്നത് ഒരു മണിക്കൂറിലേറെ. വാഹനം കഷ്ടിച്ച്
അനങ്ങിതുടങ്ങിയപ്പോള്‍ ആറുമണി കഴിഞ്ഞു.
''എന്‍റെ വാഹനത്തിനു വശങ്ങളിലായി
റോഡില്‍ ആറ്, ഏഴു കെഎസ്ആര്‍ടിസി ബസുകള്‍ കിടക്കുന്നുണ്ടായിരുന്നു.
ദീര്‍¸ദൂര ബസുകളില്‍ വലഞ്ഞ് അവശരായി നൂറുകണക്കിനു യാത്രക്കാര്‍. അനേകം
സ്വകാര്യവാഹനങ്ങളും. ഗതാഗതം തീര്‍ത്തും നിശ്ചലമായ അവസ്ഥ..
തിങ്കളാഴ്ച
കോടതിയിലെത്തിയപ്പോള്‍ പ്രശ്നം ശ്രദ്ധയില്‍പ്പെടുത്താന്‍ അഡ്വക്കറ്റ്
ജനറലിനെ വിളിപ്പിച്ചു. സിറ്റി പൊലീസ് കമ്മിഷണര്‍ക്കൊപ്പമെത്തിയ എജി
മുന്നോട്ടു വയ്ക്കുന്ന പരിഹാര മാര്‍ഗങ്ങള്‍ എത്രത്തോളം ഫലപ്രദമാകുമെന്നു
കാത്തിരിക്കുകയാണു കോടതി.
News Courtesy: http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&contentId=13668755&district=Cochin&programId=1079897613&BV_ID=@@@
Subscribe to:
Post Comments (Atom)
0 comments:
Post a Comment