Google

കൊച്ചിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചു

Tuesday, March 19, 2013

കൊച്ചി: പാലാരിവട്ടത്ത് നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടത്തില്‍ തീപിടുത്തം. പുലര്‍ച്ചെ മൂന്നു മണിയോടെയോടെയാണ് ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ അഗ്നിബാധയുണ്ടായത്. തൃക്കാക്കരയില്‍ നിന്നും കടവന്ത്രയില്‍ നിന്നുമുള്ള ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഈ മാസം ഉദ്ഘാടനം നിര്‍വഹിക്കാനിരുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കോടികളുടെ നഷ്ടം സംഭവിച്ചുവെന്നാണ് പ്രാഥമിക കണക്ക്.
Share on :

0 comments:

Post a Comment

 

Copyright © 2013 The Cochin Post - The Internet Newspaper - All Rights Reserved