Google

ചാപ്പകുരിശ് 'പുലിവാലാകുന്നു'

Wednesday, April 10, 2013

ചെന്നൈ: മലയാളത്തില്‍ ന്യൂജനറേഷന്‍ തരംഗത്തിന് തുടക്കമിട്ട ചിത്രങ്ങളില്‍ ഒന്നായ ചാപ്പകുരിശ് പുലിവാലാകുന്നു. ഈ ചിത്രത്തിന്‍റെ തമിഴ് റീമേക്കിന് നല്‍കിയിരിക്കുന്ന പേരാണ് പുലിവാല്‍. മലയാളത്തില്‍ സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചിത്രം തമിഴില്‍ സംവിധാനം ചെയ്യുന്നത് മാരിമുത്തുവാണ്. നിര്‍മ്മാണം മലയാളത്തില്‍ ചിത്രത്തിന്‍റെ നിര്‍മ്മാണം നടത്തിയ ലിന്‍സ്റ്റര്‍ സ്റ്റീഫന്‍ തന്നെ. ഒപ്പം സഹനിര്‍മ്മാതാവായി രാധിക ശരത്കുമാറും ഉണ്ട്.
ഇരുവരും ചേര്‍ന്ന് നിര്‍മ്മിച്ച ട്രാഫിക്കിന്‍റെ റീമേക്കായ ചെന്നൈയില്‍ ഒരു നാള്‍ മികച്ച പ്രതികരണമാണ് തമിഴ് നാട്ടില്‍ ഉണ്ടാക്കിയത്. ഇതേ തുടര്‍ന്നാണ് ചാപ്പകുരിശും റീമേക്ക് ചെയ്യാന്‍ ഇവര്‍ തീരുമാനിച്ചത്.
നവീന്‍, പ്രസന്ന, അനന്യ, പ്രീണിത എന്നിവരായിരിക്കും പുലിവാലിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഒരു മൊബൈല്‍ ഫോണിന്‍റെ നഷ്ടപ്പെടലുണ്ടാക്കുന്ന പ്രശ്നങ്ങളായതിനാലാണ് പുലിവാല്‍ എന്ന പേര് സംവിധായകന്‍ തിരഞ്ഞെടുത്തത്.

Source: http://www.asianetnews.tv/news-updates/94-entertainment/8350-chappa-kurishu-tamil-remake
Share on :

0 comments:

Post a Comment

 

Copyright © 2013 The Cochin Post - The Internet Newspaper - All Rights Reserved