Google

യു.പി.എ സര്‍ക്കാറിന് ഇനി കണക്കിന്‍റെ കളി

Tuesday, March 19, 2013

ദില്ലി: യു.പി.എ സര്‍ക്കാറില്‍ നിന്നും ഡി.എം.കെ പിന്‍വലിയുന്നതോടെ ഐക്യ പുരോഗമന സഖ്യം ന്യൂനപക്ഷമായിരിക്കുകയാണ്. 18 എം.പിമാരാണ് ഡി.എം.കെയ്ക്കുള്ളത് അവര്‍ യു.പി.എയില്‍ നിന്നും വിടുമ്പോള്‍ 232 എം.പിമാര്‍ മാത്രമാണ് ഇപ്പോള്‍ യു.പി.എയെ പിന്തുണയ്ക്കാനുള്ളത്. ഡിഎംകെ അടക്കം 250 എം.പിമാര്‍ മുന്നണിയിലും പുറത്തുനിന്നുള്ള സമാജ്വാദി പാര്‍ട്ടിയുടെയും, ബി.എസ്.പിയുടെയും പിന്തുണയിലാണ് യു.പി.എയെ നിലനിര്‍ത്തിയിരുന്നത്.
നിലവില്‍ ഡി.എം.കെ പിന്തുണ പിന്‍വലിച്ചാലും യു.പി.എയ്ക്ക് പുറത്തുനിന്നും പിന്തുണയ്ക്കുന്ന എസ്.പി, ബി.എസ്.പി, ആര്‍.ജെ.ഡി,ജെ.ഡി.എസ് എന്നിവയുടെ പിന്തുണയോടെ 281 സീറ്റുകള്‍ നേടുവാന്‍ സാധിക്കും. അതിനാല്‍ താല്‍കാലികമായ വെല്ലുവിളികള്‍ അതിജീവിക്കാന്‍ കഴിഞ്ഞേക്കും എന്നാല്‍ ഇത് ഈ കക്ഷികളുടെ വിലപേശല്‍ ശേഷി വര്‍ദ്ധിപ്പിച്ചേക്കും. അതിനാല്‍ തന്നെ ഇത് സര്‍ക്കാറിന് തലവേദനയാകും.

കക്ഷി നില നിലവില്‍

കോണ്‍ഗ്രസ് -202
എന്‍.സി.പി- 9
അര്‍.എല്‍.ഡി- 5
നാഷണല്‍ കോണ്‍ഫ്രന്‍സ്- 3
മറ്റുള്ളവര്‍- 13
....................
ആകെ - 232
....................
ഡി.എം.കെ-18
.............
പുറത്തുനിന്ന് പിന്തുണയ്ക്കുന്നവര്‍

എസ്.പി -22
ബി.എസ്.പി- 21
ആര്‍.ജെ.ഡി-3
ജെ.ഡി.എസ്- 3
.............
ആകെ - 49
എന്‍.ഡിഎ- 152
ഇടതുപക്ഷവും മറ്റുള്ളവരും- 88

നിലവിലുള്ള പിന്തുണ - 232+ 49= 281
ഭൂരിപക്ഷത്തിന് ആവശ്യം- 272

News Courtesy: http://www.asianetnews.tv/latest-news/7057-dmk-pulls-out-of-upa-govt-over-sri-lanka-tamils-issue
Share on :

0 comments:

Post a Comment

 

Copyright © 2013 The Cochin Post - The Internet Newspaper - All Rights Reserved