മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ സൂപ്പര്‍ സ്റ്റാര്‍ ശിഖര്‍ ധവാന്
ഓസ്ട്രേലിയക്കെതിരെയുള്ള അവസാന ടെസ്റ്റ് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്.
പരുക്കേറ്റ ധവാന്‍ മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസം
മത്സരത്തിനിറങ്ങിയിരുന്നില്ല. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് ഓപ്പണ്‍
ചെയ്യാനും ധവാന് കഴിഞ്ഞിരുന്നില്ല. നാലാംദിവസം ഫീല്‍ഡ് ചെയ്യുന്നതിനിടെ
ധവാന്റെ ഇടതുകൈക്ക് പരുക്കേറ്റിരുന്നു.
അരങ്ങേറ്റ ടെസ്റ്റില്‍
ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോര്‍ഡ് മൊഹാലി ടെസ്റ്റില്‍ ശിഖര്‍
ധവാന്‍ നേടിയിരുന്നു. 85 പന്തില്‍ നിന്ന് 21 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ഈ
ദില്ലിക്കാരന്‍ വേഗതയാര്‍ന്ന സെഞ്ച്വറി നേടിയത്. മൊഹാലിയില്‍ 187 റണ്‍സാണ്
ധോണി നേടിയത്. ധവാന്റെ നാടായ ദില്ലിയില്‍ 22 മുതലാണ് നാലാം ടെസ്റ്റ്
നടക്കുക. ഇന്ത്യ ഇതിനകം തന്നെ 3-0ത്തിന് ഓസ്ട്രേലിയ്ക്കെതിരെ ടെസ്റ്റ്
പരമ്പര നേടിയിട്ടുണ്ട്.
News Courtesy: http://www.asianetnews.tv/sports/cricket/7039-shikhar-dhawan-to-miss-home-test-against-australia
Subscribe to:
Post Comments (Atom)
0 comments:
Post a Comment