ലക്നോ: ബോളിവുഡ് താരം സൈഫ് അലി ഖാനും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും
തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് നടനെ വി.ഐ.പി ലോഞ്ചില്‍ നിന്ന്
ഇറക്കിവിട്ടു. ലക്നോയിലെ ചൌധരി ചരണ്‍ സിങ് വിമാനത്താവളത്തിലായിരുന്നു
സംഭവം.
വി.ഐ.പി ലോഞ്ചില്‍ ഇരിക്കുകയായിരുന്നു സൈഫ് അലി ഖാനോട് ഇറങ്ങാന്‍
ആവശ്യപ്പെട്ട് സി.ഐ.എസ്.എഫുകാര്‍ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
സൈഫിന്റെ പേര് വി.ഐ.പി പട്ടികയില്‍ ഇല്ലെന്ന കാരണം പറഞ്ഞാണ് ഇറക്കി വിടാന്‍
ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതോടെ ക്ഷുഭിതനായ താരവുംം ഉദ്യോഗസ്ഥരുമായി
വാക്കേറ്റമുണ്ടായി. ഇതിനിടെ, കൈയിലെ ലഗേജ് വലിച്ചെറിയാന്‍ താരം
ശ്രമിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് ഇറക്കിവിടുകയായിരുന്നുവെന്ന്
വിമാനത്താവള വൃത്തങ്ങള്‍ പറഞ്ഞു.
ഇതോടെ രോഷാകുലനായ സൈഫ് അലിഖാന്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തിയാണ് രംഗം ശാന്തമാക്കിയത്.
ബുള്ളറ്റ് രാജയുടെ ചിത്രീകരണത്തിനായി രണ്ടു ദിവസം മുമ്പ് ലക്നോയില്‍
എത്തിയ നടന്‍ ദില്ലിയിലേക്ക് മടങ്ങാനാണ് വിമാനത്താവളത്തിലെത്തിയത്.
സംഭവശേഷം മറ്റു യാത്രക്കാര്‍ക്കൊപ്പം കാത്തുനിന്ന താരം പിന്നീട് ജെറ്റ്
എയര്‍വേയ്സ് ഫ്ലൈറ്റില്‍ ദില്ലിക്കു പോയി.
താരം അനധികൃതമായി വി.ഐ.പി ലോഞ്ചില്‍ ഇരുന്നതിനിടെ തുടര്‍ന്നാണ് ഇറക്കി
വിട്ടതെന്ന് സി.ഐ.എസ്.എഫ് കമാന്‍ഡന്റ് പറഞ്ഞു. സംഭവത്തെക്കുറിച്ച് സൈഫ്
അലിഖാന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
Source: http://www.asianetnews.tv/bollywood/7314-saif-ali-khan-has-ugly-spat-with-cisf-at-lucknow-airport
സൈഫ് അലി ഖാനെ വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചില്‍നിന്ന് ഇറക്കിവിട്ടു
Friday, March 22, 2013
Labels:
Entertainment
Subscribe to:
Post Comments (Atom)
0 comments:
Post a Comment