ദില്ലി: ദില്ലി
കേരള ഹൗസിനോട് അനുബന്ധിച്ച ട്രാവന്‍കൂര്‍ഹൗസിലെ കുളിമുറിയില്‍ മൊബൈല്‍
ക്യാമറ വഴി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതായി ആരോപണം. കേരള ഹൗസിലെ
താല്‍ക്കാലിക ജീവനക്കാരന്‍ ദീപക്കിനെ സംഭവവുമായി ബന്ധപ്പെട്ട് പുറത്താക്കി.
പെണ്‍കുട്ടികളോട് അപമര്യാദമായി പെരുമാറിയെന്ന് പരാതി ലഭിച്ചതായി കേരള ഹൗസ്
സ്ഥിരീകരിച്ചു.
ഡിസംബര്‍ 28ന് ദില്ലിയിലെത്തിയ തൃശൂരില്‍നിന്നുള്ള എന്‍ജിനീയറിംഗ്
കോളേജ് വിദ്യാര്‍ത്ഥികളാണ് താല്‍ക്കാലിക ജീവനക്കാരന് എതിരെ പരാതി
നല്‍കിയത്. കേരള ഹൗസിനോട് അനുബന്ധിച്ചുള്ള ട്രാവന്‍കൂര്‍ ഹൗസിലെ
ഡോര്‍മിറ്ററിയിലെ ബാത്റൂമിലാണ് മൊബൈല്‍ ഫോണ്‍വഴി ദൃശ്യങ്ങള്‍ പകര്‍ത്താന്‍
ശ്രമം നടന്നത്. ഇയാളെ ഇവര്‍ അപ്പോള്‍തന്നെ പിടികൂടി.
റൂം ബോയ് ആയ താല്‍ക്കാലിക ജീവനക്കാരനെ ഉടന്‍തന്നെ കേരള ഹൗസില്‍നിന്ന്
പിരിച്ചുവിട്ടു. ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയെന്ന് മാത്രമാണ്
കേരളഹൗസില്‍ ലഭിച്ചിരിക്കുന്ന പരാതിയെന്ന് കണ്‍ട്രോളര്‍ വ്യക്തമാക്കി.
ഇതെക്കുറിച്ച് അന്വഷിച്ചപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ
തുടര്‍ന്ന് ജീവനക്കാരനെ പുറത്താക്കിയതെന്നും കണ്‍ട്രോളര്‍
അറിയിച്ചു.മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി അറിവില്ലെന്നും
കണ്‍ട്രോളര്‍ പറഞ്ഞു.


0 comments:
Post a Comment