Google

റിസര്‍വ്വ് ബാങ്ക് വായ്പാനയം ആര്‍.ബി.ഐ പ്രഖ്യാപിച്ചു

Tuesday, March 19, 2013

ന്യൂദല്‍ഹി:  റിസര്‍വ്വ് ബാങ്ക് വായ്പാനയം ആര്‍.ബി.ഐ പ്രഖ്യാപിച്ചു. റിവേഴ്‌സ് റിപ്പോ, റിപ്പോ നിരക്കുകളില്‍ കാല്‍ശതമാനത്തിന്റെ കുറവു വരുത്തിയാണ് നിരക്കുകള്‍ പ്രഖ്യാപിച്ചത്.

ഇതോടെ റിപ്പോ നിരക്ക് 7.75 ശതമാനത്തില്‍ നിന്നും 7.50ലെത്തി. റിവേഴ്‌സ് റിപ്പോ നിരക്ക് 6.75 ശതമാനത്തില്‍ നിന്ന് 6.50ലുമെത്തി.   അതേസമയം കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

വ്യാവസായിക ലോകം പ്രതീക്ഷിച്ച നടപടി തന്നെയാണ് ആര്‍.ബി.ഐയുടെ ഭാഗത്തു നിന്നും ഉണ്ടായത്. റിസര്‍വ്വ് ബാങ്ക് നിരക്ക് കുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പി. ചിദംബരം കഴിഞ്ഞ ദിവസം  പറഞ്ഞിരുന്നു.

 കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ജനുവരിയില്‍ ആദ്യമായി റിസര്‍വ് ബാങ്ക് വായ്പാനിരക്കുകള്‍ കുറച്ചിരുന്നു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ കാല്‍ ശതമാനം കുറച്ചത് കൂടാതെ കരുതല്‍ ധനാനുപാതത്തിലും കാല്‍ ശതമാനം കുറച്ചു.

ഇതോടെ റിപ്പോ, റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാതം എന്നീ നിരക്കുകള്‍ യഥാക്രമം 7.75, 6.75, 4.25 എന്നീ നിലയിലെത്തി.

News Courtesy: http://www.doolnews.com/reserve-bank-announce-rippo-riverse-rate-malayalam-news766.html
Share on :

0 comments:

Post a Comment

 

Copyright © 2013 The Cochin Post - The Internet Newspaper - All Rights Reserved