ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം അംഗമായ രവീന്ദ്ര ജഡേജയെക്കുറിച്ച്
ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി നടത്തിയ ട്വീറ്റ് സൈബര്‍ ലോകത്തും
സൂപ്പര്‍ ഹിറ്റ്. ശ്രീ ശ്രീ പണ്ഡിറ്റ് സര്‍ ലോര്‍ഡ് രവീന്ദ്ര ജഡേജ
എന്നായിരുന്നു ധോണി ജഡേജയെ ട്വിറ്ററില്‍ അഭിസംബോധന ചെയ്തത്.
ക്യാച്ചെടുക്കാനായി ജഡേജ ഓടാറില്ലെന്നും പന്ത് അദ്ദേഹത്തെ കണ്ടുപിടിച്ച്
കൈകളില്‍ വന്നു വീഴുകയാണ് പതിവെന്നും കൂടി ധോണി പറഞ്ഞുവെച്ചു. ഇതിന് ടീമിലെ
മറ്റൊരു അംഗമായ ആര്‍ അശ്വിന്‍ റി ട്വീറ്റ് ചെയ്തു. സുരേഷ് റെയ്നയും
ധോണിയുടെ ട്വീറ്റിനെ ഏറ്റുപിടിച്ചു. സര്‍ രവീന്ദ്ര ജഡേജയെന്നായിരുന്നു
റെയ്ന ജഡേജയെ വിശേഷിപ്പിച്ചത്. ഇതോടെ സര്‍ രവീന്ദ്ര ജഡേജയെന്ന വിശേഷം
ട്വിറ്റര്‍ ലോകത്ത് ചൂടുള്ള വിഷയമായി.
സര്‍ രവീന്ദ്ര ജഡേജയെക്കുറിച്ചുള്ള ധോണിയുടെ ട്വീറ്റുകള്‍:
രജനിക്ക് വയസായെന്ന് മനസിലാക്കിയ ദൈവമാണ് സര്‍ രവീന്ദ്ര ജഡേജയെ ഭൂമിയിലേക്ക് അയച്ചത്.
കുട്ടിയായിരിക്കുമ്പോള്‍
സര്‍ രവീന്ദ്ര ജഡേജ ഒരു കുന്നിന് മുകളിലിരുന്ന് കളിച്ചിരുന്നു. ഞങ്ങള്‍ ആ
കുന്നിനെ മൗണ്ട് എവറസ്റ്റെന്നാണ് വിളിക്കുന്നത്.
സര്‍ ജഡേജ ഓരോ തവണ
പിഴവു വരുത്തുമ്പോഴും അത് പുതിയൊരു കണ്ടുപിടുത്തമാകുന്നു. ദിനംപ്രതി
അതിന്റെ എണ്ണം കൂടുകയാണ്. എല്ലാം പേറ്റന്റ് കാത്തിരിക്കുന്നു.
സര്‍ ജഡേജ ക്യാച്ചെടുക്കാനായി ഒരിക്കലും ഓടാറില്ല. പന്ത് അദ്ദേഹത്തെ തേടി കണ്ടുപിടിച്ച് കൈകളില്‍ വന്നിരിക്കുകയാണ് പതിവ്.
സര്‍
ജഡേജ ജീപ്പ് ഓടിക്കുമ്പോള്‍ ജീപ്പ് അനങ്ങാതെ നില്‍ക്കുകയും റോഡ് ഓടുകയും
ചെയ്യും. സര്‍ ജഡേജ ബാറ്റു ചെയ്യാനിറങ്ങുമ്പോള്‍ പവലിയന്‍
വിക്കറ്റിനടുത്തേക്ക് ചെല്ലും.
മൂന്നു മണിക്ക് പരിശീലനത്തിന്
പോകുകയാണ്. അപ്പോള്‍ സ്റ്റേഡിയം ഇങ്ങോട്ടു വരുന്നു. സര്‍ ജഡേജയ്ക്ക്
പരിശീലനം നടത്താനായി. അങ്ങനെ പോകുന്നു സര്‍ ജഡേജയെക്കുറിച്ചുളള ധോണിയുടെ
ട്വീറ്റുകള്‍.
Source: http://www.asianetnews.tv/ipl2013/article.php?article=Dhoni%20makes%20Sir%20Ravindra%20Jadeja%20an%20online-hit
Subscribe to:
Post Comments (Atom)
0 comments:
Post a Comment